ഡൽഹി: കോവിഡ് മൂലം രാജ്യത്ത് ഇതുവരെ 50,921 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 941 പേർ മരിക്കുകയും ചെയ്തു.
രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയർന്നു. ഇതിൽ 6,76,900 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
19,19,843 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആണ് കണക്കുകൾ പുറത്തുവിട്ടത്.