Breaking News

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി; കോഴിക്കോട് രണ്ട് മരണം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി. ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി കോവിഡ് ബാധിച്ച് മരിച്ചു. 62 വയസായിരുന്നു. വടകര സ്വദേശി മോഹനനും കോവിഡിനെത്തുടർന്നാണ് മരിച്ചത്.68 വയസായിരുന്നു. ഇയാൾക്ക് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കോഴിക്കോട് മാത്രം രണ്ട് കൊവിഡ് മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

നേരത്തെ തിരുവല്ല കുറ്റൂർ സ്വദേശി മാത്യു, തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

മാത്യുവിന് 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാത്യുവിന് വൃക്ക സംബന്ധമായ രോഗവും ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top