Breaking News

അ​ത്‌​ല​റ്റി​ക്കോ​യുടെ ചിറകരിഞ്ഞു; ലൈപ്സിഗ് ചാമ്പ്യൻസ് ലീഗ് സെമിയിൽ

 ലി​സ്ബ​ൺ: അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി ലൈ​പ്സി​ഗ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പാനീഷ് വമ്പൻമാരായ ​ അത്‌​ല​റ്റി​ക്കോ​യു​ടെ വീ​ഴ്ച. ലൈ​പ്സി​ഗ് ആ​ദ്യ​മാ​യാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

ഗോ​ൾ‌ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും. ലൈ​പ്സി​ഗി​നാ​യി ഡാ​നി ഓ​ൾ​മോ, ആ​ദം​മ​സ് എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജോ​വ ഫെ​ലി​ക്സ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ആ​ശ്വ​സ ഗോ​ൾ നേ​ടി. ക​ളി​യു​ടെ 50-ാം മി​നി​റ്റി​ൽ
ഓ​ൾ​മോ​യു​ടെ ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​ർ അ​ത്‌​ല​റ്റി​ക്കോ​യു​ടെ വ​ല തു​ള​ച്ചപ്പോൾ
ജ​ർ​മ​ൻ സം​ഘം മു​ന്നി​ലെ​ത്തി​.

71 -ാം മി​നി​റ്റി​ൽ ജോ​വ ഫെ​ലി​ക്സ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ അ​ത്‌​ല​റ്റി​ക്കോ​യെ ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ൽ അ​വ​സാ​ന വി​സി​ലി​ന് തൊ​ട്ടു​മു​മ്പ് ടെ​യ്‌​ല​ർ ആ​ദം ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നെ​ടു​ത്ത കി​ടി​ല​ൻ ലോം​ഗ് റേ​ഞ്ച​ർ സ്പാ​നി​ഷ് സ്വപ്നങ്ങളെ തകർത്തെറിഞ്ഞു.

പി​ന്നീ​ടൊ​രു തി​രി​ച്ചു​വ​ര​വി​ന് മാ​ഡ്രി​ഡു​കാ​ർ​ക്ക് സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ റ​യ​ലി​നു പി​ന്നാ​ലെ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ മാ​ഡ്രി​ഡ് മോ​ഹ​ങ്ങ​ൾ‌ അ​സ്ത​മി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top