Breaking News

നല്ലതണ്ണിയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ മാർട്ടിൻ്റെ മൃതദേഹം കണ്ടെത്തി; അനീഷിനായി തെരച്ചിൽ തുടരുന്നു ; ഇടുക്കിയിൽ ഉരുൾപൊട്ടൽ

ഇടുക്കി: ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചിൽ തുടരുകയാണ്.

തല്ലതണ്ണിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലത്തിൽ നിന്ന് കാർ ഒലിച്ചുപോകുകയായിരുന്നു. ഏലപ്പാറ-വാഗമൺ റോഡിലെ നല്ലതണ്ണി പാലത്തിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുഹൃത്തായ സെൽവനെ വീട്ടിൽ ഇറക്കിയിട്ട് അനീഷും മാർട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തിൽപ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു.
ഇടുക്കിയിലെ കോഴിക്കാനം അണ്ണൻതമ്പിമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top