Breaking News

കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു; പെരിയാര്‍തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. 800 ക്യുമെക്‌സ് ,1200 ക്യുമെക്‌സ് വീതം
വെള്ളമാണ് പുറത്തുവിടുക. മുതിരപ്പുഴയാര്‍ ,പെരിയാര്‍
എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലകളക്ടര്‍ അറിയിച്ചു.

നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ പൊന്‍മുടി ഡാമിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. രാവിലെ പത്ത് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക. മുപ്പത് സന്റീമീറ്റര്‍ വീതം ഉയര്‍ത്തി 65 ക്യുമെക്‌സ് വെള്ളമാണ് പന്നിയാര്‍ പുഴയിലേക്ക് തുറന്ന് വിടുക. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top