Breaking News

രാമക്ഷേത്രത്തെ കുറിച്ചുള്ള പ്രസ്താവന: പ്രിയങ്കയ്ക്കെതിരെ ലീഗ് പ്രമേയം; പ്രസ്താവന അനവസരത്തിൽ എന്ന് വിമർശനം

കോഴിക്കോട്: രാ​മ​ജ​ന്മ​ഭൂ​മി​ക്ക് ആ​ശം​സ നേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ മു​സ്‌​ലീം ലീ​ഗ്. കോഴിക്കോട് ചേർന്ന ​ അടി​യ​ന്ത​ര നേ​തൃ​യോ​ഗം പ്രിയങ്കയുടെ പ്രസ്ഥാവനയ്ക്കെതിരെ പ്ര​മേ​യം പാ​സാ​ക്കി​.

രാ​മ​ക്ഷേ​ത്ര​ത്തി​നു​ള്ള ആ​ശം​സ അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു. പ്രസ്താവന മതസ്പർദ്ധ വളർത്തുന്നതാണ് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.

രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഭൂ​മി പൂ​ജ സാഹോദര്യവും സൗഹൃദവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേ​ശീ​യ ഐ​ക്യ​ത്തി​ൻ്റ ആലോഷമാണെന്നാണ് പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്. പ്രസ്താവന വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. കോൺഗ്രസ് ദേശീയ നേതൃത്വത്തെ ലീഗ് പ്രതിഷേധം അറിയിച്ചിരുന്നു.

രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കേണ്ടത് കോൺഗ്രസ്സിൻ്റെ സ്വാഭാവിക ചുമതലയാണെന്ന് ലീഗ് മുഖപത്രം ചന്ദ്രിക വിമർശിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top