Breaking News

യുഎൻഎ ഫണ്ട് തിരിമറി: ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പ്രതികൾ അറസ്റ്റിൽ.

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തിരിമറിക്കേസിൽ നാല് പേർ അറസ്റ്റിൽ . യു എൻ എ ദേശീയ പ്രസിഡൻറും ഒന്നാം പ്രതിയുമായ ജാസിം ഷാ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ഷോബി ജോസഫ്, നിതിൻ മോഹൻ, ജിത്തു എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പേർ. ഇവർക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൃത്രിമ രേഖ ഉണ്ടാകി അസോസിയേഷൻ അക്കൗണ്ടിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെന്നാണ് ഇവർക്കെതിരായ കേസ് . അസോസിയേഷൻ മുൻ വൈസ് പ്രസിഡൻ്റാണ് ഇവർക്കെതിരെ പരാതി നൽകിയത്.

നേരത്തെ ഇവർ സമർപ്പിച്ച മുൻകൂർജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top