Breaking News

അണ്‍ലോക്ക് 3; ജിമ്മിൽ പോകണമെങ്കിൽ ഇത് പാലിക്കണം, യോഗാ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ജിമ്മുകളും യോഗ സെന്ററുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഓഗസ്റ്റ് അഞ്ചുമുതലാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവര്‍ത്തിക്കുക. ഇതിന് മുന്നോടിയായി വിശദമായ മാർഗനിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

അണ്‍ലോക്ക് 3.0 യുടെ ഭാഗമായാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ശാരീരിക അകലം, മാസ്ക് എന്നീ നിബന്ധനകള്‍ക്ക് അനുസരിച്ച്‌ മാത്രമേ ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്.

നഗരങ്ങളിലെ ജിമ്മുകള്‍ സ്വന്തം നിലയില്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജിം കേന്ദ്രങ്ങള്‍ക്കും യോഗ സെന്ററുകള്‍ക്കും നല്‍കിയിരിക്കുന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍,

1. ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ആറടി അകലത്തില്‍ സ്ഥാപിക്കണം

2. ഔട്ട് ഡോറുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം

3. സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും വ്യത്യസ്ത കവാടങ്ങള്‍ ഉപയോഗിക്കണം.

4. ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന മെഷീനുകളും യന്ത്രങ്ങളും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം.

5. ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കണം

6. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ ജിമ്മില്‍ അനുവദിക്കാവൂ

7. ജിമ്മിലേക്ക് എത്തുന്ന എല്ലാവര്‍ക്കും പനിയുണ്ടോയെന്ന പരിശോധന നടത്തേണ്ടതാണ്

8. എല്ലാ സമയത്തും ആറടി അകലം നിര്‍ബന്ധമായും പാലിക്കണം

9. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പാര്‍ക്കിംഗ് സ്ഥലങ്ങള്‍, ഇടനാഴികള്‍, എലിവേറ്ററുകള്‍ എന്നിവയില്‍ ക്രമീകരണങ്ങള്‍ നടത്തണം.

10. ജിമ്മിൽ എത്തുന്നവരുടെ പേരും വിശദാംശങ്ങളും എത്തിയ സമയവും പോയ സമയവും രേഖപ്പെടുത്തണം.

 

11. വ്യായാമസമയത്ത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ വിസർ (visor) ഉപയോഗിക്കാവുന്നതാണ്.

 

12. ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം

 

13. 65 വയസിനു മുകളിലുള്ളവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ, ഗർഭിണികളായ സ്ത്രീകൾ, പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ അടഞ്ഞ രീതിയിലുള്ള ജിം ഉപയോഗിക്കാൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top