Breaking News

അൺലോക്ക് 3.0 മാർഗരേഖ പുറത്തിറക്കി;വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കില്ല

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ നിരോധനങ്ങൾക്ക് അയവുവരുത്തുന്നതിന്റെ ഭാഗമായുള്ള അൺലോക്ക് 3.0 മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസവും തുറക്കില്ല എന്നതാണ് മാർഗരേഖയിലെ പ്രധാന തീരുമാനം.

സിനിമാ തിയേറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്കും തുടരും. അതേസമയം, ജിംനേഷ്യങ്ങളും യോഗാ സ്ഥാപനങ്ങളും ഓഗസ്റ്റ് 5 മുതൽ തുറക്കാം. ഓഗസ്റ്റ് ഒന്നിന് നിലവിൽ വരുന്ന അൺലോക്ക് 3.0ലെ തീരുമാനങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമല്ല. രാത്രികാല കർഫ്യു എടുത്തുകളഞ്ഞു.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top