Breaking News

കോവിഡ്: സംസ്ഥാനത്ത് ഇന്ന് 3 മരണം; മരിച്ചത് മലപ്പുറം കോഴിക്കോട് കൊല്ലം സ്വദേശികൾ

കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്നു മാത്രം മൂന്ന് കോവിഡ് മരണങ്ങളായി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന മുഹമ്മദ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട് സ്വദേശി കെ ടി അലിക്കോയയും കോവിഡിനെത്തുടർന്ന് മരിച്ചു. 77 വയസ്സായിരുന്നു.

കൊല്ലം കൊട്ടാരക്കര സ്വദേശി അസ്മ ബീവിയും കോവിഡ് ബാധയെത്തുടർന്ന് മരിച്ചു. 76 വയസ്സായിരുന്നു. ഇവർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു എന്നാണ് നിഗമനം. എന്നാൽ രോഗത്തിൻ്റെ ഉറവിടം വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top