Breaking News

കനത്ത മഴ: റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു; കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയെത്തുടർന്ന് കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു. മുട്ടമ്പലത്താണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. ഇതോടെ കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം എറണാകുളം സ്പെഷ്യൽ ട്രെയിൻ ചങ്ങനാശ്ശേരി വരെയാക്കി ചുരുക്കി.

ചുങ്കത്ത് മരം വീണ് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം കമ്പ് ഇറക്കിയ മരമാണ് രാവിലെ കടപുഴകി വീണത്. ആർക്കും പരിക്കില്ല . മീനച്ചിലാറിൻ്റെ തീരത്ത് പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top