Breaking News

സംസ്ഥാനത്ത് കനത്ത മഴ; കൊച്ചിയിൽ വെള്ളക്കെട്ട്; 48 മണിക്കൂർ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. അടുത്ത 48 മണിക്കൂർ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കനത്ത മഴയെത്തുടർത്ത് കൊച്ചിയിൽ പലയിടങ്ങളിലും വെള്ളം കയറി. പള്ളുരുത്തി, തോപ്പുംപടി, പനമ്പള്ളി നഗർ, സൗത്ത് കടവന്ത്ര , എം ജി റോഡ് തുടകിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

തിരുവനന്തപുരം ,തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലും മഴ ശക്തമാണ്. കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഘലയില്ല മലയോര മേഖലയിലും മഴ ശക്തമായതോടെ ആറുകളിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top