ഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 14.83 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 47,704 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 654 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയർന്നു. 33,425 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവിൽ 4,96,988 പേരാണ് ചികിത്സയിലുള്ളത്. 9,52,744 പേർ രോഗമുക്തരായിട്ടുണ്ട്. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അഞ്ച് ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് തുടർച്ചയായ ദിവസങ്ങളിലും രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 5,28,000 സാമ്പിളുകൾ രാജ്യമൊട്ടാകെ പരിശോധിച്ചു.