Latest News

വളർത്തുപൂച്ചയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

ലണ്ടന്‍:ഇംഗ്ലണ്ടില്‍ ആദ്യമായി വളര്‍ത്തു മൃഗത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ലണ്ടനിനടത്തു സറി കൗണ്ടിയിലാണ്​ ഒരു കുടുംബത്തി​​െന്‍റ വളര്‍ത്തു പൂച്ചക്ക്​ രോഗം സ്​ഥിരീകരിച്ചത്​. രാജ്യത്തെ മൃഗവകുപ്പ്​ മേധാവിയാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാല്‍, മൃഗങ്ങളിലൂടെ കോവിഡ്​ വ്യാപിക്കുമെന്ന്​ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു

”മൃഗങ്ങളില്‍​ രോഗം സ്​ഥിരീകരിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്​. ഈ പൂച്ചയില്‍ നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം വ്യാപിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല”-പരിസ്​ഥിതി മന്ത്രാലയം പ്രതികരിച്ചു.

ചൊറി ബാധിച്ച്‌​ അവശത അനുഭവപ്പെട്ട പൂച്ചയുടെ സ്രവം വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ കൊറോണ വൈറസ്​ കണ്ടെത്തിയത്​.

ഇംഗ്ലണ്ടിലെ ആദ്യ സംഭവമാണെങ്കിലും അമേരിക്കയിലും മറ്റു ചിലരാജ്യങ്ങളിലും മൃഗങ്ങളിലൂടെ വൈറസ്​ വ്യാപിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്​

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top