Kottayam

പരിശോധിച്ച 65 ൽ 47 പേർക്കും കോവിഡ്;പുതിയ കോവിഡ് ക്ലസ്റ്റര്‍

കോട്ടയം: ഏറ്റുമാനൂരിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ പച്ചക്കറി വിപണന കേന്ദ്രത്തിലെ തൊഴിലാളികൾ അടക്കമുള്ളവർക്കാണ് രോഗം. 65 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. സമീപത്തെ കടകൾ അടപ്പിച്ചു. പച്ചക്കറി ചന്തയിൽ പരിശോധന തുടരുന്നു. അതേസമയം നേരത്തെ കുമരകം, ചങ്ങനാശേരി, പായിപ്പാട് മേഖലകളിൽ പോസിറ്റീവാകുന്നവരുടെ എണ്ണം കുറഞ്ഞു. 

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പുതിയ കോവിഡ് ക്ലസ്റ്റര്‍. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ കലക്ടര്‍ എം. അഞ്ജന ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ൻമെന്റ് സോണുകളായ 4,27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍ അയര്‍ക്കുന്നം. അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചേര്‍ന്നതാണ് ക്ലസ്റ്റര്‍.

ഇതോടെ ജില്ലയില്‍ ആകെ അഞ്ചു കോവിഡ് ക്ലസ്റ്ററുകളായി. പാറത്തോട്, പള്ളിക്കത്തോട്-ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവിലുണ്ടായിരുന്ന ക്ലസ്റ്ററുകള്‍.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top