Breaking News

ഏറ്റുമാനൂരിൽ സ്ഥിതി അതീവ ഗുരുതരം; പച്ചക്കറി മാർക്കറ്റിലെ 33 പേർക്ക് കോവിഡ്

കോട്ടയം: കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ൽ കോ​വി​ഡ് വ്യാ​പ​ന സ്ഥി​തി അ​തി​വ ഗു​രു​ത​ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഏ​റ്റു​മാ​നൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ 33 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ക്ക​റ്റി​ലെ അ​മ്പത് പേ​രു​ടെ സാമ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാണ് 33 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ് ആ​യത്​.

ഇ​വ​രു​മാ​യി സ​മ്പർക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മം തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​രി​ൽ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top