Latest News

ഒരു കോവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് രണ്ട് മരണം

ഒരു കോവിഡ് മരണം കൂടി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് രണ്ട് മരണം.

ആലപ്പുഴ പട്ടണക്കാട് സ്വദേശി ചാലുങ്കൽ ചക്രപാണിക്കാണ് കോവിഡ്സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ചക്രപാണി മരിച്ചത്.79 വയസായിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് ചക്രപാണി ചികിത്സ തേടിയത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.


ഇടുക്കി മാമാട്ടിക്കാനം ചനപ്പുരയിടത്തിൽ സി.വി വിജയനും കോവിഡ് ബാധിച്ച് മരിച്ചു. 61 വയസ്സായിരുന്നു. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്നലെ രാത്രി 11.30 നായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായിരുന്നു. ലേക് ഷോർ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ഇവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top