തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് 19 മരണം കൂടി. കോഴിക്കോട് ഓമശ്ശേരി സ്വദേശി എം കെ സി മുഹമ്മദ്(68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു മരണം.
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണിത്.
തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണു മരണം. നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതു മരണശേഷമാണ്. വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (78)യുടെ പരിശോധന ഫലം പോസിറ്റീവ് ആയി. ശാരദയുടെ മകനും മരുമകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മരിച്ച ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്കരിക്കും കോവിഡ് സ്ഥിരീകരിച്ചു. 80 വയസ്സുള്ള പുഷ്കരിയുടെ മകനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.