Breaking News

രക്ഷിതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം: കിം പരീക്ഷ സമയത്ത് കൂട്ടം കൂടി നിന്ന രക്ഷിതാക്കൾക്കെതിരെ കേസ് . സാമൂഹിക അകലം പാലിക്കാത്തതിനാണ് കേസ് എടുക്കുന്നത്. പട്ടത്തും കോട്ടൺഹിൽ സ്കൂളിന് മുന്നിലും കൂട്ടം കൂടി നിന്ന അറുന്നൂറ് പേർക്കെതിരെയാണ് കേസെടുക്കുക . ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഡിജിപിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

നേരത്തെ കിം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. വലിയതുറയിൽ കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

പരീക്ഷ നടന്ന ദിവസം വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടം കൂടിയതിനെതിരെ രൂക്ഷ വിമർശനം ആണ് ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top