Breaking News

ഒരു കോവിഡ് മരണം കൂടി, സംസ്ഥാനത്ത് ഇന്ന് നാലാമത്തെ മരണം

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട്  ചെയ്തു. കണ്ണൂർ വിളക്കോട് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു സദാനന്തൻ.
ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കോവിഡ് മരണമാണ് ഇത്.

നേരത്തെ
കാസർകോട് കൊല്ലം കോഴിക്കോട് ജില്ലകളിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിതിരുന്നു.

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഹൈറുന്നിസയും മരണത്തിന് കീഴടങ്ങിയിരുന്നു. കാസർകോട് പച്ചക്കാട് സ്വദേശിയാണ് ഹൈറുന്നിസ. 48 വയസ്സായിരുന്നു.
ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല .

കൊല്ലം കരുനാഗപ്പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ചറെയ്ഹാനത്തിനാണ് രോഗം സ്ഥിരീകരിച്ചത്. 50 വയസ്സായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മകന് കോവഡ് പോസിറ്റീവ് ആയിരുന്നു.

കോഴിക്കോട് കല്ലായി സ്വദേശി കോയയും കോവിഡ് ബാധിതനായി മരിച്ചു. ഇരുപതാം തിയതി പനി ലക്ഷണങ്ങളോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെയും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top