Breaking News

കോതമംഗലത്ത് മലവെള്ളപ്പാച്ചിൽ;ഫയർഫോഴ്സ് വാഹനം വെള്ളത്തിൽ കുടുങ്ങി

കൊച്ചി:മഴ ശക്തമായതോടെ കോതമംഗലം കുട്ടമ്പുഴ മേഖലയിൽ മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും. വൈകിട്ട് ഉരുളൻതണ്ണി, ഒന്നാംപാറ, മൂന്നാംബ്ലോക്ക്, ആറാംബ്ലോക്ക്, ക്ണാച്ചേരി, അട്ടിക്കളം, പിണവൂർക്കുടി, ആനന്ദൻകുടി, വെളിയത്തുപറമ്പ് പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ആദിവാസി മേഖലയായ പിണവൂർക്കുടി, ആനന്ദൻകുടി ഭാഗത്ത് വനത്തിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 

ആദിവാസിക്കുടിയിലെ പൂവത്താനിക്കൽ ഹനീഷ്, കാക്കുടിയിൽ ഷാജി, കള്ളപ്ലാക്കൽ ശശി എന്നിവരുടെ വീടുകളിൽ വെള്ളം കയറി. മറ്റിടങ്ങളിലായി അൻപതോളം വീടുകളിൽ വെള്ളം കയറിയതായാണു വിവരം. ഇവരെ നാട്ടുകാർ തന്നെ സുരക്ഷിതയിടങ്ങളിലേക്കു മാറ്റി. ആറാം ബ്ലോക്കിൽ വെള്ളം കയറി അമ്മയും പിഞ്ചുകുഞ്ഞും വീട്ടിൽ കുടുങ്ങിയതായി വിവരം ലഭിച്ച് അഗ്നിരക്ഷാസേന എത്തിയെങ്കിലും തോട്ടിൽ വെള്ളം ഉയർന്നു വഴി തടസ്സപ്പെട്ടതിനാൽ ഇങ്ങോട്ടു പ്രവേശിക്കാനായില്ല. ഇവരെ പിന്നീടു നാട്ടുകാർ തന്നെ മാറ്റി. അഗ്നിരക്ഷാസേനയുടെ വാഹനം വെള്ളത്തിൽ കുടുങ്ങി 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top