തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൻ്റോൺമെൻ്റ് സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലയിൻകീഴ് സ്വദേശിയാണ്.
വട്ടിയൂർക്കാവ് സ്റ്റേഷനിലും ഒരു പൊലീസുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ നെടുമങ്ങാട് സ്വദേശിയാണ്. ഇതേ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പൊലീസുകാർ നിരീക്ഷണത്തിലായി.