Latest News

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; തിരുവനന്തപുരം നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ
പോത്തീസ്,രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തു. മേയർ കെ.ശ്രീകുമാർ ആണ്റ ഇക്കാര്യം അറിയിച്ചത്.

കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

മുന്നറിയിപ്പുകൾ പാലിക്കാതെ തുറന്ന് പ്രവർത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങൾ കാരണമാവുകയും ചെയ്തതിനെ തുടർന്നാണ് നഗരസഭയുടെ നടപടി.

നേരത്തെ നടത്തിയ പരിശോധനയിൽ രാമചന്ദ്രൻസിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇത് നഗരത്തിലെ സാഹചര്യം സങ്കീർണ്ണമാക്കുന്നതിൽ പങ്കു വഹിച്ചു എന്നതാണ് നഗരസഭയുടെ വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് വരെ റദ്ദ് ചെയ്യാൻ നഗരസഭ തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top