Breaking News

ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളജിലെ നേത്ര വിഭാഗം അടച്ചു; ഏറ്റുമാനൂരിൽ ലോറി ഡ്രൈവർക്കും കോവിഡ്, കോട്ടയത്ത് ആശങ്ക

കോട്ടയം : കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയ രോഗിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ നേത്രരോഗ വിഭാഗം അടയ്ക്കുകയായിരുന്നു. ഈ വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെ 11 പേർ നിരീക്ഷണത്തിലായി.

നേരത്തെ അസ്ഥിരോഗ വിഭാഗത്തിലെ രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ വിഭാഗത്തിലെ ഡോക്ടർമാരും ജീവനക്കാരു നിരീക്ഷണത്തിൽ പോയിരിന്നു.

ഏറ്റുമാനൂരിൽ പച്ചക്കറി ലോറി ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാവിലെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ടുപോകാനാണ് ഇയാൾ എത്തിയത്.

ചങ്ങനാശ്ശേരിയിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുതൽ ആണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top