കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി സജീവനാണ് കൊല്ലപ്പെട്ടത്.തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അറ്റകുറ്റപ്പണി ചെയ്യുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KzZzMaGKNY67ZfKpyO1gAO
കഴിഞ്ഞ ദിവസം നഗരത്തില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് മറ്റൊരു കൊലപാതകം.