ഡൽഹി: രാജ്യത്ത് സമൂഹ വ്യാപനമുണ്ടായതായുള്ള വിദഗ്ദ്ധരുടെ വിലയിരുത്തലിനിടെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 543 പേർ ഒറ്റ ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.
10,77,618 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26,816 മരണവും റിപ്പോർട്ട് ചെയ്തു. 3,73,379 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 6,77,423 പേർ രോഗമുക്തരായി.
8348 പേർക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു. 11,596 പേർ ഇതിനോടകം സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു.
ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,21,582 ആയി. 3597 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 1,65,714 കോവിഡ് ബാധിതരാണുള്ളത്.