Latest News

കോവിഡ് ആശങ്കയിൽ രാജ്യം;24 മണിക്കൂറിനിടെ 34,884 പേർക്ക് രോഗബാധ, 671 മരണം

ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 671 പേർക്ക് ജീവൻ നഷ്ടമായി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി. ഇതിൽ 3,58,692 എണ്ണം സജീവ കേസുകളാണ്. 6,53,751 പേർ ഇതുവരെ രോഗമുക്തി നേടി. 26,273 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ജൂലൈ 17 വരെ 1,34,33,742 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 3,61,024 സാമ്പിളുകളാണ് പരിശോധിച്ചത്.

നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷത്തോട് അടുക്കുകയാണ്. 2,92,589 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 11,452 പേർ മരിച്ചു. 1,60,357 പേർ രോഗമുക്തി നേടി. 1,20,780 സജീവ കേസുകളുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top