മുംബൈ: കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നുു ഐശ്വര്യ റായിയും മകൾ ആരാധ്യയും. ഇവരെ ഇപ്പൊൾ അമിതാഭ്,അഭിഷേക് എന്നിവർ ചികിത്സയിൽ ഉള്ള നാനാവതി ആശുപത്രിയിലേക്ക് ആണ് മാറ്റിയിരിക്കുന്നത്.
രണ്ടുപേര്‍ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനെയും അദ്ദേഹത്തിന്റെ പിതാവ് അമിതാബ് ബച്ചനെയും നേരത്തെ തന്നെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതായി അറിയിച്ച് ജൂലൈ 12നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ട്വീറ്റ് ചെയ്തത്.
ഭര്‍ത്താവ് അഭിഷേക് ബച്ചനും മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും അണുബാധ ബാധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരുടെ റിസള്‍ട്ടും പൊസിറ്റീവായതെന്ന് അദ്ദേഹം അന്ന് അറിയിക്കുകയുണ്ടായി. മറ്റ് കുടുംബാംഗങ്ങളായ ജയ ബച്ചന്, ശ്വേത ബച്ചന് നന്ദ, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയിരുന്നു റിസള്‍ട്ട്.