Entertainment

ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വെറുതെയായില്ല;കല്യാണം സെറ്റായിട്ടുണ്ടെന്ന് നടൻ വിജിലേഷ്

നടന്‍ വിജിലേഷ് വിവാഹിതനാകുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ വിജിലേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാവി വധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം വിവാഹ വാര്‍ത്ത പ്രേക്ഷകരെ അറിയിക്കുന്നത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. സിനിമകള്‍ ഇഷ്‍ടമായതിനാല്‍ തന്നെ സ്വാതി കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി ഉണ്ടാകുമെന്നുമാണ് കരുതുന്നത് എന്നും വിജിലേഷ് പറയുന്നു. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നത് എന്നും വിജിലേഷ് പറയുന്നു. കല്ല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ. കൂടെ ഉണ്ടാവണം എന്നാണ് വിജിലേഷ് എഴുതിയിരിക്കുന്നത്.

മുന്‍പൊരിക്കല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ വിജിലേഷ് പോസ്റ്റിട്ടിരുന്നു.

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച്‌ അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. എന്നായിരുന്നു വിജിലേഷിന്റെ പോസ്റ്റ്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിനുശേഷം ഗപ്പി,അലമാര,ചിപ്പി,വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top