Breaking News

യു എ ഇ കോൺസുലേറ്റിലെ കാണാതായ ഗണ്‍മാന്‍ ജയഘോഷിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ പോലീസുകാരനാണ് ജയഘോഷ്. ആക്കുളത്തെ വീടിന് സമീപത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന അവസ്ഥയിലായിരുന്നു.
പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ജയഘോഷ് പറഞ്ഞു.

കരിമണൽ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകിയിരുന്നു.
വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. തൻ്റെ പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലീസിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top