Latest News

വെള്ളത്തിലും ഇനി പറന്നെത്തും പൊന്നാനി അഗ്നിരക്ഷാ സേന/Video

പൊന്നാനി:ജല രക്ഷ പ്രവർത്തനം നടത്തുന്നതിന് പൊന്നാനി നിവാസികളുടെ ദീർഘകാല ആവശ്യമായ റബർ ഡിങ്കി, ഔട്ട് ബോർഡ് എഞ്ചിൻ എന്നിവ പൊന്നാനി അഗ്നി രക്ഷ നിലയത്തിന് അനുവദിച്ചു കിട്ടി. പലപ്പോഴും പൊന്നാനി മേഖലയിൽ ജല അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷ പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ജില്ലയുടെ മറ്റു സ്റ്റേഷനുകളിൽ നിന്നും എത്തിക്കേണ്ട അവസ്ഥ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്, പുതിയ ഉപകരണങ്ങളുടെ വരവോടെ ഇനി പൊന്നാനിയിൽ തന്നെ അത്തരം സൗകര്യങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. 

ജല രക്ഷാ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടത്തുവാൻ ഇത് അഗ്നി രക്ഷാ സേനക്ക് ഉപകരിക്കും,
നൂറ്റി ഒന്നിൻ്റെ വിളിപാട് അകലെ ജനങ്ങൾക്കൊപ്പം പൊന്നാനിയിലെ അഗ്നിരക്ഷ സേന ഉണ്ടായിരിക്കും എന്ന് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ ഓർമ്മപ്പെടുത്തി.
റബർ ഡിങ്കി, ഔട്ട് ബോർഡ് എഞ്ചിൻ തുടങ്ങിയവയുമായി സേനയുടെ പരിശീലനം ഇന്ന് പൊന്നാനി ബീയ്യം കായലിൽ നടന്നു. 10 പേർക്ക് യാത്ര ചെയ്യുന്നതിന് ഉതകുന്ന ഡിങ്കിയും ഏറ്റവും പുതിയ 40 എച്ച് പി ശേഷിയുള്ള ഔട്ട് ബോർഡ് എൻജിനും ആണ് പൊന്നാനിയിലെ അഗ്നിരക്ഷ സേന നിലയത്തിൽ ഇപ്പോൾ ലഭിച്ചിരിക്കുന്നത്,കൂടാതെ വെള്ളത്തിനടിയിൽ തിരച്ചിൽ നടത്തുവാൻ സാധിക്കുന്ന ആധുനിക രീതിയിൽ ഉള്ള സ്ക്യൂബ സെറ്റും ലഭിച്ചിട്ടുണ്ട്. ബിയ്യം കായലിൽ നടന്ന പരിശീലനത്തിന് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ മാരായ ഗംഗാധരൻ, സനൂപ്,രാജീവ്, ഷഫീഖ്, വിശാഖ്, അജേഷ്,മിഥുൻ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പരിശീലനം നടത്തുമെന്നും സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ മാധ്യമങ്ങളോട് അറിയിച്ചു.
കോവിഡ് രോഗവ്യാപനം നടക്കുന്ന ഈ സമയത്ത് സോഡിയം ഹൈപ്പോ ക്ലോറൈറ്റെ ലായനി ഉപയോഗിച്ച് പൊന്നാനി താലൂക്കിലെ പല സ്ഥലങ്ങളിലും അഗ്നി രക്ഷാ സേന വിഭാഗം അണു വിമുക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിലൽനിൽക്കുന്ന ഈ സാഹചര്യത്തിൽ പൊന്നാനി,എടപ്പാൾ, തവനൂർ, വട്ടംകുളം തുടങ്ങിയ സ്ഥലങ്ങളിൽ അവശ്യമരുന്നു കിട്ടാന്‍ വഴിയില്ലാതെ വലഞ്ഞവർക്ക്‌ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് നൽകിയും, കിഡ്നി, ഹാർട്ട്, കാൻസർ, മാനസിക രോഗികൾ എന്നിവർക്ക്
അടിയന്തിര ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചു നൽകിയും ഇതിന് മുമ്പും ജനങ്ങളുടെ മനസ്സിൽ പൊന്നാനി ഫയർ & റെസ്ക്യൂ സ്റ്റേഷൻ ജീവനക്കാർ വിശ്വാസം നേടിയിരുന്നു…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top