കോട്ടയം: പനിയും ജലദോഷവും ബാധിച്ച് ചികിത്സ തേടിയ ജീവനക്കാരന്റെ സ്രവ പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ചയാണ് ലഭിച്ചത്. ഇതോടെയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം തിരുവാർപ്പ് സ്വദേശിയായ 26കാരൻ പാലാ നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരനാണ്. ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചവരെ ജോലിയിൽ ഉണ്ടായിരുന്ന ഇയാൾ പനിയും ജലദോഷവും മൂലം അവധിയിൽ പ്രവേശിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സ്രവ പരിശോധനക്ക് വിധേയനായത്.
നഗരസഭയിലെ ക്വാറൻ്റൈയിൻ കേന്ദ്രവുമായി ബന്ധപ്പെട്ടും ജീവനക്കാരൻ സേവനമനുഷ്ഠിച്ചിരുന്നു . ജീവനക്കാരൻ്റെ സമ്പർക്ക പട്ടിക വിപുലമെന്നാണ് സൂചന. ജില്ലാ ആരോഗ്യ വിഭാഗം കലക്ടറുമായി ആലോചിച്ച് അതീവ ജാഗ്രത നിർദ്ദേശമാണ് നഗരസഭക്ക് നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച നഗരസഭാ ഓഫിസ് അടച്ച് ഓഫീസും പരിസരവും ശുചീകരിക്കും. ജില്ലാ അധികൃതരുടെ നിർദ്ദേശ പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)