Breaking News

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്‌ഇ വെബ് സൈറ്റില്‍ ഫലം ലഭ്യമാവുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.

ആകെ പരീക്ഷ എഴുതിയതില്‍ 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനം ആയിരുന്നു. തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. 97.67 ശതമാനം പേര്‍ തിരുവനന്തപുരം മേഖലയില്‍ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍.

കോവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തയാറാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top