മാന്നാർ:ചെന്നിത്തലയിൽ മരിച്ച ദമ്പതികളിൽ ഭാര്യയായ യുവതിയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ എല്ലാം ക്വാറൻ്റീനിൽ പോകണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു എന്ന് പല സാമൂഹ്യ മാധ്യങ്ങളിൽ അടക്കം വന്നത് വ്യാജവാർത്ത ആണെന്ന് ആലപ്പുഴ ജില്ലാ നോഡൽ ഓഫീസർ ഡോ.സാബു സുഗതൻ അറിയിച്ചു.
യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മരണവുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ കൃത്യമായ പട്ടിക തയ്യാറാക്കി അവരെ ക്വാറൻ്റീനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം മാധ്യമ പ്രവർത്തകർ ക്വാറൻ്റീനിൽ പോകാൻ നിർദേശം നല്കിയതായുള്ള വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും ആലപ്പുഴ ജില്ലാ നോഡൽ ഓഫീസറും മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോക്ടർ സാബു സുഗതൻ പറഞ്ഞു