Breaking News

സിബിഐ അന്വേഷണം വേണം;അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രിക്ക് ഭയമെന്നും ചെന്നിത്തല

തിരുവനന്തപുരം∙ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുക വഴി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും സർക്കാർ ശരിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സപ്രിൻക്ലർ, ഇ–മൊബിലിറ്റി വിഷയങ്ങളിൽ ശിവശങ്കറിന്റെ പങ്ക് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.

എന്നാൽ ഇപ്പോൾ സ്വർണക്കടത്ത് കേസിൽ തനിക്കു നേരേ അന്വേഷണം നീങ്ങുമെന്ന ഭയംകൊണ്ടാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതെന്നു ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തു കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ടു നിരവധി അഴിമതികൾ ഇനിയും പുറത്തുവരാനുണ്ട്. ശിവശങ്കറിനെ മാറ്റിയതു കൊണ്ടു മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top