Breaking News

എസ്എസ്എൽസിയ്‌ക്ക്‌ 98.82% വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസിയ്‌ക്ക്‌ 98.82% വിജയം. ഇക്കുറി റെക്കോർഡ് വിജയം ആണ്. കഴിഞ്ഞവർഷത്തെ വിജയശതമാനം 98.11.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. കുറവ് വയനാട്.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ എല്ലാ കുട്ടികളും വിജയിച്ചു.

41,906 പേർക്ക് എല്ലാ വിഷയത്തിനും A+.

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് എല്ലാവിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത്.

പുനർമൂല്യനിർണയത്തിന് വ്യാഴാഴ്ച മുതൽ അപേക്ഷിക്കാം.

എസ്എസ്എൽസി ബുക്കിൽ ഇത്തവണ മുതൽ QR കോഡ്.

വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി പരീക്ഷാഫലം അറിയാം.

മാര്‍ച്ച്‌ പത്തിനാണ് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിച്ചത്. പിന്നീട് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്. നാലുലക്ഷത്തില്‍ അധികം പേരാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.

എസ്​.എസ്​.എല്‍.സി​ പരീക്ഷഫലം അറിയാന്‍

https://results.kite.kerala.gov.in/

http://keralaresults.nic.in/

https://sslcexam.kerala.gov.in/

http://keralapareekshabhavan.in/

http://www.prd.kerala.gov.in/

http://www.sietkerala.gov.in/

മുകളില്‍ കൊടുത്തിട്ടുള്ള വെബ് സൈറ്റുകളിലും കൈറ്റിന്‍റെ വെബ്‍സൈറ്റിലും ഫലം ലഭിക്കും.

updating…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top