Entertainment

താരപുത്രിയും തമിഴ് നടിയുമായ വനിത വിജയകുമാര്‍ വിവാഹിതയായി;മൂന്നാം വിവാഹം ചെന്നൈയിൽ

താരപുത്രിയും തമിഴ് നടിയുമായ വനിത വിജയകുമാര്‍ വിവാഹിതയായി. നേരത്തെ അറിയിച്ചിരുന്നത് പോലെ ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പീറ്റര്‍പോള്‍ ആണ് വരന്‍. ഇരു കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ക്രിസ്തീയ ആചാര പ്രകാരം നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

വെള്ള നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് വനിത എത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു പീറ്റര്‍ പോളിന്റെ വേഷം. പരസ്പരം മോതിരങ്ങള്‍ കൈമാറിയും കേക്ക് മുറിച്ചും ബീയര്‍ പൊട്ടിച്ചുമൊക്കെയായിരുന്നു വിവാഹശേഷമുള്ള ആഘോഷങ്ങള്‍. ഈ ചിത്രങ്ങളെല്ലാം പുറത്ത് വന്ന ഉടനെ വൈറലായി മാറിയിരിക്കുകയാണ്.

തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. അടുത്തിടെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന കാര്യം വനിത പുറംലോകത്തെ അറിയിച്ചത്. വലിയൊരു പ്രോജക്ടിന്റെ നിര്‍മാണത്തിനിടെയായിരുന്നു പീറ്ററുമായി വനിത കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയും ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയുമാണ്.
പീറ്റര്‍ പോള്‍ ഒരു വിഷ്യുല്‍ എഫക്ട് സംവിധായകനാണ്. ബോളിവുഡിലും ഹോളിവുഡിലുമടക്കം നിരവധി പ്രോജക്ടുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. നവതാരദമ്പതികള്‍ക്ക് വിവാഹത്തിന്റെ എല്ലാവിധ ആശംകളുമായി ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്. വനിത ബിഗ് ബോസിലേക്ക് കൂടി മത്സരാര്‍ഥിയായി എത്തിയതോടെ നടിയുടെ കുടുംബ ജീവിതത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ 1995 ലാണ് വനിത സിനിമയിലേക്ക് എത്തുന്നത്. 2000 ല്‍ നടന്‍ ആകാശുമായി വനിതയുടെ പത്തൊന്‍പതാം വയസിലായിരുന്നു ആദ്യ വിവാഹം. 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. പീറ്റര്‍ പോളുമായിട്ടുള്ളത് മൂന്നാം വിവാഹമാണ്.

Vanitha Vijayakumar gets married to fiance Peter Paul.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top