Ernakulam

ആസ്റ്റർ മെഡ്സിറ്റിയിലെ ആയുർവേദ വിഭാഗത്തിനും NABH അംഗീകാരം

കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ആയുർവേദ വിഭാഗം കേന്ദ്ര സർക്കാരിന്റെ ആശുപത്രികൾക്കായുള്ള ഏറ്റവും ഉയർന്ന അംഗീകാരമായ NABH കരസ്ഥമാക്കി. ഒരു ആധുനിക അലോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുർവേദ വിഭാഗത്തിന് രാജ്യത്ത് ആദ്യമായാണ് ആയുഷ് വ്യവസ്ഥകൾ കൂടി അനുസരിച്ചുള്ള ഈ അംഗീകാരം ലഭിക്കുന്നത്.

ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രശസ്ത ആയുർവേദ ചികിത്സാശൃംഖലയായ ആയുർവൈദ് ഹോസ്പിറ്റൽസിന്റെ വിദഗ്ദ്ധ സഹകരണത്തോടെയാണ് ഈ ആയുർവേദ വിഭാഗം പ്രവർത്തിച്ചു വരുന്നത്. രോഗികൾക്ക് ആയുർവേദ അലോപ്പതി സമന്വയത്തിലൂടെ ഏറ്റവും ഫലപ്രദങ്ങളായ ചികിത്സകൾ കേന്ദ്ര സർക്കാർ അനുശാസിക്കുന്ന വ്യവസ്ഥാ ബന്ധിതമായ രീതികളിൽ ലഭ്യമാകുന്നതോടൊപ്പം, ആരോഗ്യ ഇൻഷുറൻസ് കവറേജ് ക്യാഷ്‌ലെസ്സ് ആയി ലഭിക്കുവാനും ഈ അംഗീകാരം സഹായകരമാകും.

ലോകം കടന്നു പോകുന്ന ഈ ഗുരുതര സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ആയി ആയുർവൈദ് ചികിത്സാ രീതി ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്:https://t.co/dKdh9jN2ok

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top