Ernakulam

കൊച്ചിയില്‍ ഭിന്നശേഷിക്കാരായ തൊഴിലാളികള്‍ക്ക്‌ മഴക്കോട്ടുകള്‍ വിതരണം ചെയ്ത്‌ വേൾഡ് മലയാളി ഫെഡറേഷൻ

കൊച്ചി: വേൾഡ് മലയാളി ഫെഡറേഷൻ (WMF) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ജന്മനാ ശാരീരിക പരിമിതികളുള്ള മുച്ചക്ര വാഹനങ്ങളിലും വീൽചെയറിലും തൊഴിലെടുത്തു സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന നൂറോളം പേർക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്തു. ഈ വർഷകാലത്ത് അവരുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാതിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മഴക്കോട്ട് വിതരണം നടത്തിയത്. ജില്ലാകലക്ടർ എസ്.സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സ്റ്റേറ്റ് സെക്രട്ടറി രാജീവ് പള്ളുരുത്തി ഏറ്റുവാങ്ങി. ഡബ്‌ള്യു.എം.എഫ്  ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ആനി ലിബു മുഖ്യാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് പ്രസിഡന്റ് വി.എം.സിദ്ദീഖ് അധ്യക്ഷനായി.

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം  കഴിഞ്ഞ ഏപ്രിൽ മുതൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഓട്ടോ തൊഴിലാളികൾ, ഭിന്നലിംഗക്കാർ, തോട്ടം തൊഴിലാളികൾ, ആദിവാസി കുടുംബങ്ങൾ  എന്നിവരുടെ കുടുംബങ്ങൾക്ക്  ഭക്ഷ്യധാന്യക്കിറ്റുകളും, ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായമായി ടി വി, കൃഷിയിൽ താൽപ്പര്യമുള്ളവർക്ക് വേണ്ടി വിത്തുകൾ, ഗ്രോ ബാഗുകൾ എന്നിവയും വിതരണം ചെയ്ത് ഡബ്‌ള്യു.എം.എഫ് തങ്ങളുടെ സ്നേഹവും കരുതലും അറിയിച്ചിരുന്നു.

എറണാകുളം ജില്ലാ കൺവീനർ സി.ഐ.ഷാജഹാൻ സ്വാഗതവും ജോയിന്റ് കൺവീനർ ലീന റാഫേൽ നന്ദിയും പറഞ്ഞു. യോഗത്തിൽ കോട്ടയം ജില്ലാ കൺവീനർ കെ.പി.നോബി, സ്റ്റേറ്റ് ഭാരവാഹികളായ സി.ചാണ്ടി, റിനി സൂരജ്, കെ.എം.സുനീർ, സോഫി, എറണാകുളം ജില്ലാ മെമ്പർമാർ, തൃശ്ശൂർ ജില്ലാ മെമ്പർമാർ, തണൽ പാരാപ്ലെജിക് കെയർ സെക്രട്ടറി സാബിത്ത് ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top