കോട്ടയം: മുണ്ടക്കയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജിന്റെ (സാബു 53) അയല്‍വാസി ബിജു ആണ് പിടിയിലായത്.
ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം. ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയുടെ കല്ലേറില്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ മുഖത്തും ശരീരത്താകമാനവും പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണപ്പെടുകയായിരുന്നു. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് സൂചന.