Kerala

നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലിന്റ കിഴക്കന്‍ മദ്ധ്യമേഖലയില്‍ ന്യൂനമര്‍ദം രൂപമെടുത്തതായി മുന്നറിയിപ്പ്. നാളെ വൈകിട്ട് മുതല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകും. 48 മണിക്കൂറിനിടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ന്യൂനമര്‍ദം ശക്തമാകും. 

അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ (മഞ്ഞ) അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ജൂണ്‍ 10ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, 11ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, 12ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, 13ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു ജാഗ്രത പുറപ്പെടുവിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top