തിരുവനന്തപുരം: മുന്‍ രഞ്ജിതാരം കെ. ജയമോഹന് തമ്പിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ മകന് അശ്വിന് അറസ്റ്റിലായി. ജയമോഹന് തമ്പിയെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. നെറ്റിയിലെ ആഴത്തിലുള്ള മുറിവാണ് തമ്പിയുടെ മരണകാരണം.
തിരുവനന്തപുരം മണക്കാട് മുക്കോലക്കല്‍ ദേവി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് ജയമോഹന് തമ്പിയെ മരിച്ചനിലയില്‍ കണ്ടത്. അച്ഛന് ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാല്‍ സംശയം തോന്നിയില്ലെന്നുമായിരുന്നു മൂത്തമകന് അശ്വിന് പോലീസിന് ആദ്യം നല്കിയ മൊഴി. സിറ്റൗട്ടിനോട് ചേര്‍ന്ന മുറിയിലാണ് അശ്വിന് താമസിച്ചുവന്നിരുന്നത്. തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.