ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സംവിധാനമില്ലാത്തതിന്റെ പേരില്‍ പഞ്ചാബില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സ്മാര്‍ട് ഫോണില്ലാത്തതിനാലാണ് മാന്‍സ ജില്ലയിലെ പതിനേഴ് വയസ്സുള്ള പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടി ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്കാന് സാമ്പത്തികമില്ലായിരുന്നു. മാനസ്സിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.