തിരുവനന്തപുരം: മദ്യ വില്പനക്കുള്ള ആപ്പിന് ഗൂഗിൾ അനുമതി കിട്ടി. ഇന്നോ നാളെയോ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായേക്കും.
സാധാരണഫോണിലും ബെവ് ക്യു ആപ്പ് ഉപയോഗിക്കാം.
ഗൂഗിള്‍ അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ തുറക്കും.
ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭ്യമാക്കാനാണ് ബെവ്കോയുടെ തീരുമാനം. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില് നിന്നും ബാറുകളില്‍ നിന്നും ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം.
താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാട്ട്സ്ആപ് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn