ബെവ് ക്യൂ ആപ്പിലും അഴിമതിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. മദ്യത്തിനു ഉള്ള മൊബൈൽ ആപ്പ് നിർമിക്കാൻ സര്ക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് ഉപയോഗിച്ചില്ല. മുൻ പരിചയം ഇല്ലാത്തവരെ ഏൽപിച്ചത് ആപ്പ് വൈകാൻ കാരണമായി.സിപിഎം സഹ യാത്രികന്റെ കമ്പനിയെ ഏൽപ്പിക്കുന്നത് എന്തിന്?
ഐ ടി മിഷൻ,സി ഡിറ്റ് എന്നിവയിൽ ഏതെങ്കിലും ആപ്പ് നിർമിക്കാൻ ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്കളറിൽ ഓഡിറ്റ് വേണമെന്നും ചെന്നിത്തല പറഞ്ഞു.