Kerala

എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സർവീസിന് അനുമതി

തിരുവനന്തപുരം: എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദില്ലിയില്‍ നിന്നടക്കം പ്രത്യേകം ട്രെയിന്‍ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബം​ഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് നോണ്‍ എസി ട്രെയിനാക്കി എല്ലാ ദിവസവും സര്‍വ്വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മെയ് 18 മുതല്‍ ജൂണ്‍ 14വരെ കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ പശ്ചിമബം​ഗാളിലേക്ക് അയക്കും. ഇതിനായി 28 ട്രെയിനുകള്‍ സജ്ജമാക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top