Kerala

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാലവര്‍ഷത്തിന്റെ വരവ് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്.

അതേസമയം, മെയ് 28 ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പറയുന്നത്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തെ വരെ വ്യതിയാനം വരാമെന്നും അവര്‍ പറയുന്നു.

ആന്‍ഡമാന്‍ തീരത്തിന് സമീപം കടലില്‍ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top