Breaking News

സർക്കാരിന് ബാർ മുതലാളിമാരുമായി ധാരണയെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന് ബാ​ര്‍ മു​ത​ലാ​ളി​മാ​രു​മാ​യി ധാ​ര​ണ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബാ​ര്‍ മു​ത​ലാ​ളി​മാ​രി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പ​ണം പി​രി​യ്ക്കു​ന്നു. അ​ബ്കാ​രി നി​യ​മ​ത്തി​ലെ നി​യ​മ​ഭേ​ദ​ഗ​തി അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ന്‍ സമ്പ്രദായം ഏ​ര്‍​പ്ടുത്തിയതിന് പി​ന്നി​ല്‍ വ​ലി​യ അ​ഴി​മ​തി​യു​ണ്ട്. കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ ചി​ല്ല​റ മ​ദ്യ​വി​ല്‍​പ​ന സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. ഈ ​ന​ട​പടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ്‍​ലൈ​നി​ല്‍ മ​ദ്യം ന​ല്‍​കാ​നാ​യി സ​ര്‍​ക്കാ​റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തി​നേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി സ്വ​കാ​ര്യ ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ബാ​റു​ട​മ​ക​ളു​മാ​യി ഒ​ത്തു​ക​ളി​ച്ചു​കൊ​ണ്ടാ​ണ് കേ​ര​ള ഖ​ജ​നാ​വി​ന് വ​ന്‍​ന​ഷ്ടം ഉ​ണ്ടാ​കു​ന്ന ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ നീ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ ബി​വ​റേ​ജു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top