ചേര്‍ത്തല: പച്ചക്കറിതൈയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി യദുകൃഷ്ണന് (21) ആണ് പിടിയിലായത്. ഇയാള്‍ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ് വിവരം.
പച്ചക്കറി തെെ ആണെന്നു പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യദു വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത്. അമ്മ ചോദിക്കുമ്പോഴെല്ലാം പച്ചക്കറി തെെ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. കഞ്ചാവ് ഉപയോഗിച്ച ശേഷം കുരു കവറില്‍ മണ്ണിട്ടു കിളിര്‍പ്പിക്കുകയായിരുന്നു. വീടിന്റെ മുറ്റത്ത് തന്നെയാണ് കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്.