Kerala

ഷാഫി പറമ്പിലിന്​ കോവിഡെന്ന്​ ഫേസ്​ബുക്ക്​ പോസ്​റ്റ്​; സിപിഎം നേതാവിനെതിരെ കേസെടുത്തു

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്​റ്റിട്ട സി.പി.എം നേതാവിനെതിരെ കേസെടുത്തു. ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്‌. പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സി.ടി. സോമരാജനെതിരെയാണ്​ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍​ ജില്ല പ്രസിഡന്‍റ്​ അഡ്വ ഒ.ജെ. ജെനീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പോലീസ്‌
കേസെടുത്തത്.


 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top